റഷ്യ: കോവിഡു പ്രതിരോധ മരുന്നു ഗവേഷണ – വികസന – പരീക്ഷണ-ഉല്പാദനത്തില്‍ റഷ്യ – ഇന്ത്യ സഹകരണ സാധ്യത തെളിയുകയാണ്. ഈ ദിശയില്‍ സ്പുട്നിക്-വി കോവിഡ് -19 വാക്സിന്‍ സംബന്ധിച്ച് ഇന്ത്യയും റഷ്യയും ആശയ വിനിമയത്തിലാണെന്നത് ശ്രദ്ധേയമാവുന്നു.
ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും വികസിപ്പിച്ചെടുത്തതാണ് ഈയ്യിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്പുട്നിക്-വി കോവിഡ് -19 വാക്സിന്‍. സ്പുട്നിക്-വി ഉല്പാദന സഹകരണത്തിനും ഇന്ത്യയില്‍ അതിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ നടത്താനുമായി റഷ്യ ഇന്ത്യയെ ഓദ്യോഗികമായി സമീപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ആശയവിനിമയത്തിലാണ്. പ്രാരംഭ വിവരങ്ങള്‍ ഇതിനകം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ചില വിശദാംശങ്ങള്‍ കാത്തിരിക്കുന്നു –
ദേശീയ കോവിഡ് പ്രതിരോധ മെഡിസിന്‍ പ്രത്യേക ദൗത്യസംഘം ഉപാദ്ധ്യക്ഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സ്ഥിരീകരിച്ചു – ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സ്പുട്‌നിക്-വി വികസിപ്പിച്ചെടുത്തത്. ശേഷം പരീക്ഷിച്ചു. രജിസ്ട്രര്‍ ചെയ്തു. സുരക്ഷാ ദിശയില്‍ പക്ഷേ ആശങ്കകള്‍. മനുഷ്യരില്‍ നടത്തേണ്ട മൂന്നാംഘട്ട പരീക്ഷണം ഇനിയും പൂര്‍ത്തികരിക്കപ്പെട്ടിട്ടില്ല. കോവിഡുക്കാല ലോകത്തെ വിസ്മയിപ്പിച്ച് ആഗസ്ത് 11 നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വാക്സിന്‍ രജിസ്‌ട്രേഷനെപ്രതി ലോകസമക്ഷം പറഞ്ഞത്. തന്റെ പെണ്‍മക്കളിലൊരാള്‍ക്ക് പരീക്ഷണമെന്ന നിലയില്‍ ഒരു ഡോസ് നല്‍കിയിട്ടുണ്ടെന്നും വാക്സിന്‍ സ്ഥിരമായ പ്രതിരോധശേഷി നല്‍കുന്നതിന് ഫലപ്രദമാണെന്നും പുടിന്‍ ലോകത്തോട് പറഞ്ഞു.
മനുഷ്യരിലുള്ള മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം 30 ശതമാനം ഫലപ്രാപ്തി ബോധ്യപ്പെടേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമേ സ്പുട്‌നിക്-വിക്ക് ആത്യന്തിക അനുമതി സാധ്യമാകൂവെന്ന് ആഗസ്ത് 24 ന്ലോകാകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിന്‍ പരീക്ഷണ – ഉല്പാദന പങ്കാളിത്തത്തിനായി റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ഇന്ത്യയുടെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയ് രാഘവനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം ദേശീയ വാക്സിന്‍ ടാസ്‌ക് ഫോഴ്സിന്റെ പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യരിലെ രണ്ടും മൂന്നും ഘട്ട കോവിഡു വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിദേശ വാക്‌സിന്‍ സ്ഥാപനമായഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി – സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് മാത്രമാണ് ഇതുവരെയായിഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇവരുടെ വാക്‌സിന്‍ 1700 ഇന്ത്യക്കാരില്‍ പരീക്ഷിക്കപ്പെടുകയാണ്.