അനൂപ് മേനോന്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രമാണ് ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’. സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. മുന്‍വിധികള്‍ കൊണ്ട് മാത്രം കാണാതിരുന്ന മനോഹരമായ പ്രണയ ചിത്രമാണ് മെഴുകുതിരി അത്താഴങ്ങളെന്ന് ജീത്തു ഫേസ്ബുക്കില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 2018ല്‍ സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് മെഴുകുതിരി അത്താഴങ്ങള്‍. നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചത്.
അനൂപ് മേനോന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മിയ, ദിലീഷ് പോത്തന്‍, ഹന്ന റെജി കോശി, എന്‍പി നിസ, നിര്‍മ്മല്‍ പാലാഴി, ലാല്‍ ജോസ്, അനില്‍ മുരളി, മഞ്ജു സുനിച്ചന്‍, ടിനി ടോം, ബൈജു തുടങ്ങി വന്‍താര നിര തന്നെ അണിനിരന്നിരുന്നു.
ജീത്തുവിന്റെ കുറിപ്പ് :
നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസിക വസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ ” എന്റെ മെഴുകുതിരി അത്താഴങ്ങൾ “. ഒരു മനോഹരമായ പ്രണയചിത്രം . Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it… so natural… A big salute and sincere apology ( for watching after two years) to the entire team. Jeethu Joseph.