മുസാഫറാബാദ്: പാക്ക് അധീന കശ്മീരി (പിഒകെ) ലെ ചൈനീസ് അണക്കെട്ട് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. നീലം – ഝലം വന്‍കിട അണക്കെട്ട് പദ്ധതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ( ആഗസ്ത് 24) രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത് – എഎന്‍ഐ റിപ്പോര്‍ട്ട്.
പ്രതിഷേധക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. മുസ്ഫറബാദ് നഗരത്തിലായിരുന്നു പാക്കിസ്ഥാന്‍ – ചൈന സംയുക്ത അണക്കെട്ട് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം. മുസ്ഫറബാദിലെ ദരിയ ബച്ചാവോ, മുസ്ഫറബാദ് ബച്ചാവോ ( നദിയെ രക്ഷിക്കുക, മുസ്ഫറബാദിനെ രക്ഷിക്കുക) എന്ന സമിതിയുടെ നേതൃത്വത്തില്‍ അണിനിരന്ന പ്രതിഷേധക്കാര്‍ ‘നീലം – ഝലം ഒഴുകട്ടെ, ഞങ്ങള്‍ക്ക് ജീവിക്കണം’ എന്ന മുദ്രവാക്യമുയര്‍ത്തി. മുസ്ഫറബാദിലെയും പാക്ക് അധീന കശ്മീരിലെ മറ്റിടങ്ങളിലെയും ആയിരകണക്കിന് ജനങ്ങള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.
2020 ജൂലായ് ആറിനാണ് പാക്കിസ്ഥാനും ചൈനയും നിര്‍ദ്ദിഷ്ട അണക്കെട്ട് പദ്ധതി കരാറില്‍ ഒപ്പുവച്ചത്. ആസാദ് പത്താന്‍ – കോഹല ജലവൈദ്യുത പദ്ധതികള്‍. 700.7 മെഗാവാട്ട് ശേഷിയുള്ളആസാദ് പത്താന്‍ പദ്ധതി ചൈന – പാക്ക് ഇക്കണോമിക് കോറിഡോറിന്റെ ഭാഗമാണ്. പദ്ധതിക്ക് പ്രതിക്ഷിക്കപ്പെടുന്ന ചെലവ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍. ചൈനയിലെ ജസ്ഗുബ ഗ്രൂപ്പാണ് പദ്ധതിയുടെ പ്രായോജകര്‍.ഝലം നദി ജലത്തെ അണക്കെട്ടി നിര്‍മ്മിക്കുന്നതാണ് കോഹല ജലവൈദ്യുത പദ്ധതി. പാക്കിസ്ഥാന്‍ തലസ്ഥാനം ഇസ്ലാമാബാദില്‍ നിന്ന് 90 കാലോമിറ്റര്‍ അകലെയാണ് പാക്ക് അധീന കശ്മീരിലെ സുധാനോട്ടി ജില്ലയിലെ ഈ പദ്ധതി.
ചൈനയുടെ ത്രി ഗോര്‍ജസ് കോര്‍പ്പറേഷനും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും സില്‍ക്ക് റൂട്ട് ഫണ്ടുമാണ് 2026 ല്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കപ്പെടുമെന്നു പ്രതിക്ഷിക്കുന്ന പദ്ധതികള്‍ക്ക് ഫണ്ടുചെയ്യുന്നത്. പദ്ധതി നിര്‍മ്മാണത്തിന്റെ ഭാഗമായി മേഖലയില്‍ ചൈനീസ് സാന്നിദ്ധ്യമേറും. വ്യാപക നിര്‍മ്മാണ പ്രവര്‍ത്തികളും നദിയെ ഗതിമാറ്റുന്നതും സൈ്വര്യ ജീവിതത്തെയും ഒപ്പം തങ്ങളുടെ നിലനില്പിനെ പോലും പദ്ധതി അട്ടിമറിക്കുമെന്ന കടുത്ത ഭീഷണി നേരിടുകയാണ് ജനങ്ങള്‍. ചൈന – പാക്ക് ഇക്കണോമിക് കോറിഡോറിന്റെ മറയില്‍ പാക്ക് അധീന കശ്മീരിലെയും ജില്‍ജിത് ബാള്‍ട്ടിസ്ഥാനിലെത്തും പ്രകൃതിസമ്പത്ത് പാക്കിസ്ഥാനും ചൈനയും കൊള്ളയടി ക്കുകയാണ്. ഇതിനെതിരെ മേഖലയിലെ ജനങ്ങള്‍ കടത്ത അമര്‍ഷത്തിലാണ്.