കോന്‍ ബനേഗ ക്രോരപതിയുടെ (കെബിസി) വരാനിരിക്കുന്ന സീസണിന്റെ ചിത്രീകരണം നടന്‍ അമിതാഭ് ബച്ചന്‍ പുനരാരംഭിച്ചു. കഴിഞ്ഞദിവസം കെബിസിയുടെ സെറ്റില്‍ നിന്ന് താരം ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ കെബിസിയിലേക്കുള്ള തന്റെ മടങ്ങി വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. പരമാവധി മുന്‍കരുതലുകളോടെ ആവും തിരിച്ചെത്തുകയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 20 ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, റിലീസിന് ഒരുങ്ങുന്ന നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷത്തില്‍ അമിതാഭിനുള്ളത്.