കൊച്ചി: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, സ്പര്‍ശനരഹിത ലോക്കിങ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് നൂതന ലോക്കിങ് സൊല്യൂഷന്‍ നിര്‍മാതാക്കളായ ഗോദ്റെജ് ലോക്ക്സ് & ആര്‍ക്കിടെക്ച്വറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ്. യൂണിവേഴ്സല്‍ ബ്രാസ് കീ, ആം-ഓപറേറ്റഡ് ഡോര്‍ ഹാന്‍ഡില്‍, ഫൂട്ട് ഓപ്പറേറ്റഡ് ഡോര്‍ ഓപ്പണറുകളുടെ രണ്ട് വേരിയന്റുകള്‍ തുടങ്ങി നാലു ഉത്പന്നങ്ങളാണ് ഇ-കൊമേഴ്സ് ലോഞ്ചിലൂടെ ആമസോണ്‍ ഇന്ത്യയില്‍ വില്‍പനക്കെത്തിച്ചത്.
കോവിഡ് സാഹചര്യത്തില്‍ കൈകകളുടെ സ്പര്‍ശനം പരമാവധി കുറച്ച് രോഗാണുക്കളില്‍ നിന്നുള്ള പ്രതിവിധിയായാണ് പുതിയ ഉത്പന്നങ്ങള്‍ ഗോദ്റെജ് എക്സ്‌ക്ലൂസീവായി അവതരിപ്പിച്ചത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന.
കൈകള്‍ നേരിട്ട് ഉപരിതലത്തില്‍ സ്പര്‍ശിക്കാതെ തന്നെ ലോക്കിങ്, അണ്‍ലോക്കിങ് നടത്താം. ഈ ഉത്പ്പന്നങ്ങള്‍ ആശാരിമാരുടെ സഹായമില്ലാതെ തന്നെ വാതിലുകളില്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. വിലയിലും ഏറെ ആകര്‍ഷണമുണ്ട്. 299 രൂപ മാത്രമാണ് യൂണിവേഴ്സല്‍ ബ്രാസ് കീയുടെ വില. ഗോദ്റെജ് ആം പുള്‍ ഹാന്‍ഡില്‍, ഗോദ്റെജ് ഫൂട്ട് പുള്‍ എന്നിവ 499 രൂപയ്ക്കും ലഭിക്കും. നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രം ലഭിക്കുന്ന ഉത്പന്നങ്ങള്‍ വൈകാതെ മറ്റു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വില്‍പനക്കെത്തും.
ഉന്നത നിലവാരത്തിലുള്ള പുതിയ ഉത്പന്നങ്ങള്‍, ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഗോദ്റെജ് ലോക്ക്സ് & ആര്‍ക്കിടെക്ച്വറല്‍ ഫിറ്റിങ്സ് ആന്‍ഡ് സിസ്റ്റംസ് ഇവിപിയും ബിസിനസ് ഹെഡുമായ ശ്യാം മൊട്വാനി പറഞ്ഞു.