കൊച്ചി: ‘ഐഡിബിഐ സ്വര്‍ണ കലാഷ്’ എന്ന പേരില്‍ ഐഡിബിഐ ബാങ്ക് പ്രത്യേക സ്വര്‍ണ വായ്പ ശാഖകള്‍ തുറന്നു. നിലവിലുള്ള ശാഖകള്‍ നവീകരിച്ചാണ് ഐഡിബിഐ സ്വര്‍ണ കലാഷിനു രൂപം നല്‍കിയിട്ടുള്ളത്. തമിഴ്നാട്ടിലെ നീലമംഗലം, ശിവഗംഗ എന്നിവിടങ്ങളിലും ബംഗളരൂവിലെ വിജയനഗര്‍, ഹൈദരാബാദിലെ എല്‍.ബി നഗര്‍ എന്നിവിടങ്ങളിലുമാണ് സ്വര്‍ണവായ്പ ശാഖകള്‍ തുറക്കുന്നത്.
ഈ പ്രത്യേക ശാഖകളിലൂടെ വളരെ വേഗം, പ്രയാസം കൂടാതെ സ്വര്‍ണവായ്പ ലഭ്യമാക്കും. എട്ടു ശതമാനം മുതല്‍ വളരെ മത്സരക്ഷമമായ പലിശനിരക്കാണ് വായ്പയ്ക്ക്. പ്രധാനമായും കാര്‍ഷിക, ഗ്രാമീണ വിപണികളില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കുകയാണ് സ്വര്‍ണ കലാഷ് ശാഖകളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു.