മുംബൈ: ഹണി ബണി കാ ഗോല്‍മാല്‍, പാപ്പോമീറ്റര്‍, കിക്കോ തുടങ്ങി കുട്ടികളുടെ നിരവധി പ്രിയപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സോണി യായ് കുട്ടിപ്രേക്ഷകര്‍ക്ക് പരിധിയില്ലാത്ത വിനോദവും ചിരിയും സമ്മാനിക്കുകയാണ്. ചാനലിന്റെ വാഗ്ദാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട്, പ്യാര്‍ മൊഹബ്ബത്ത്, ഹാപ്പി ലക്കി എന്നീ മറ്റൊരു ഹാസ്യപരിപാടി കൂടി ഓഗസ്റ്റ് 17 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ചിരിക്കുകയാണ് ചാനലില്‍. പ്രധാന കഥാപാത്രങ്ങളായ ഹാപ്പിയുടെയും ലക്കിയുടെയും കുസൃതികളും തമാശകളും നിറയുന്ന കുട്ടികളെ കുടുകുടെ ചിരിപ്പിക്കുന്നതാണ് പുതിയ പരിപാടി.
തങ്ങളുടെ കുസൃതിത്തരങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഹാപ്പി, ലക്കി എന്നീ അയല്‍ക്കാരുടെ കഥയാണ് ഷോ അവതരിപ്പിക്കുന്നത്. ഇവരുടെ കുസൃതികള്‍ക്കൊപ്പം സുഹൃത്തുക്കളായ ബണ്ടി, ബുള്‍, പാപ്പു എന്നിവരുടെ തമാശകളും പരിപാടിയില്‍ രസം നിറയ്ക്കുന്നു.
കുട്ടികളുടെ സവിശേഷ അഭിരുചികള്‍ക്കനുസരിച്ചാണ് പരിപാടികളെന്ന് ചാനല്‍ ഉറപ്പാക്കാറുണ്ട്. ഈ ദിശയിലുള്ള മറ്റൊരു ചുവടുവെയ്പ്പാണിത്. ഗോസറ്റ് കോമഡി (പാപ്പ്-ഒ-മീറ്റര്‍), ചേസ് കോമഡി (ഹണി ബണ്ണി കാ ഗോല്‍മാല്‍) തുടങ്ങിയ വ്യത്യസ്ത ഹാസ്യ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതു മുതല്‍ നിരന്തരമായി പുതുമകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ് സോണി യായ്. സ്ലാപ്പ്സ്റ്റിക് കോമഡി അടിസ്ഥാനമാക്കിയുള്ള പരിപാടിയുടെ തുടക്കത്തോടെ കുട്ടിപ്രേക്ഷകരുടെ രസവും വിസ്മയവും ഇരട്ടിയാക്കുകയാണ് ചാനല്‍.
ട്രെയ്‌ലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.instagram.com/p/CDyaJkPqn6b/?igshid=1k4tdkpl8b4dl
കണ്ടന്റ് കൂടുതല്‍ സമ്പന്നമാക്കാനും ഇന്ത്യന്‍ നിര്‍മ്മിത കണ്ടന്റ് കൂടുതല്‍ പ്രയോജപ്പെടുത്താനും ഈ വര്‍ഷവും സോണി യായ് ശ്രമം തുടരുകയാണെന്ന് സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ കിഡ്‌സ് വിഭാഗം ബിസിനസ് ഹെഡ് ലീന ലെലെ ദത്ത അഭിപ്രായപ്പെട്ടു.