അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് പുതിയതായി 461 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് രോഗം ഭേദമായത്. അതേസമയം രണ്ട് കോവിഡ് മരണവും രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി യുഎഇയില്‍കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
കണക്കുകളില്‍ പ്രതിദിനമുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കയുളവാക്കുന്നതാണെന്ന് ചൊവ്വാഴ്ച യുഎഇ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎഇയില്‍ ഇന്നലെ 435 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം പടരാതെയിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍മാരും നല്‍കുന്നത്. യുഎഇയില്‍
ഇതുവരെ 65,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 58,153 പേര്‍ രോഗമുക്തി നേടി. 369 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 7,280 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,000 കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.