ദുബൈ: പൊതുജന-മാനസികാരോഗ്യ രംഗത്തെ സഹകരണവും പരിരക്ഷാ സാധ്യതകളും പങ്കുവെക്കുന്നതിന് ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) മേധാവികളും ഇന്ത്യന്‍ അധികൃതരും ചര്‍ച്ച നടത്തി. കഴിഞ്ഞ വര്‍ഷം ഡി.എച്ച്.എ ഉന്നതതല സമിതി ഇന്ത്യയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് പൊതുജനാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ വെബിനാറിലൂടെ ചര്‍ച്ച ചെയ്തത്. ഡി.എച്ച്.എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ക്കൊപ്പം കേരള ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, കേരള മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. രാജീവ് സദാനന്ദന്‍ എന്നിവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ചരിത്രപരമായ ബന്ധമുളള ഇന്ത്യയും യു.എ.ഇയും തമ്മില്‍ ആരോഗ്യമേഖലയിലെ സഹകരണം അതീവ പ്രാധാന്യമുള്ളതാണെന്ന് ഡി.എച്ച്.എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി ആമുഖ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
മാനസിക ആരോഗ്യം, അവയവദാനവും മാറ്റവും, ആരോഗ്യ ഗവേഷണം, കാന്‍സര്‍ പരിചരണം, ഹൃദയാരോഗ്യം, നവീന ആശയങ്ങള്‍, മാനസികാരോഗ്യസേവനം, വയോജന പരിപാലനം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിലും സേവനങ്ങളിലുമാണ് ഡി.എച്ച്.എ സംഘം ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രത്യേക ഉൗന്നല്‍ നല്‍കിയത്. ആരോഗ്യമേഖലയിലെ ലോകത്തെ ഉല്‍കൃഷ്ഠ മാതൃകകള്‍ പിന്പറ്റുന്നതിെന്റ ഭാഗമായാണത് ഇന്ത്യയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിയതെന്നും ജനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നത് ഇവിടുത്തെ ഭരണകൂടം മുന്നോട്ടുവെക്കുന്ന സുപ്രധാന ദര്‍ശനങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഹെല്‍ത് കെയര്‍കോര്‍പ്പറേഷന്‍ സി.ഇ.ഒ ഡോ.യൂനുസ് കസീം, ക്ലിനിക്കല്‍ സപ്പോര്‍ട്ട്- നഴ്സിങ് സേവന വിഭാഗം സി.ഇ.ഒ ഫരീദ അല്‍ ഖാജ എന്നിവരും സംസാരിച്ചു.
ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കോവിഡ് കാലത്ത് ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെയുള്ള വലിയ ഒരു വിഭാഗം പ്രവാസികള്‍ക്ക് യു.എ.ഇയിലെ സര്‍ക്കാര്‍ ഒരുക്കിയ അതിവിപുലമായ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി കോവിഡ് മറികടക്കാന്‍ യു.എ.ഇ അധികൃതര്‍ നടത്തിയ പ്രയത്നങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ കരുത്തോടെ ആരോഗ്യമേഖലയിലും മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയില്‍ വന്‍തോതിലുള്ള മലയാളി സമൂഹത്തിന് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിച്ച മന്ത്രി കെ.കെ. ശൈഖജ ടീചചര്‍ കോവിഡ് 19 പ്രതിരോധത്തിന് യു.എ.ഇ നടത്തിയ മികവുറ്റ ശ്രമങ്ങളെ അഭിനന്ദിച്ചു. ശാസ്ത്രീയമായ സമീപനത്തിലൂടെ നടത്തുന്ന കോവിഡ് പ്രതിരോധ േപാരാട്ടം വഴി രോഗവ്യാപനത്തിെന്റ തോത് പരമാവധി കുറച്ചു നിര്‍ത്തുവാന്‍ കേരളം ശ്രമിച്ചുവരികയാണെന്ന് അവര്‍ വ്യക്തമാക്കി.പൊതുജനാരോഗ്യ സംവിധാനമാണ് കോവിഡ് പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും കരുത്തേകിയതെന്നത് ഉറച്ചു പറഞ്ഞ മന്ത്രി അതു കൂടുതല്‍ ശക്തിപ്പെടുത്തുക അത്യാവശ്യമാണെന്നും അഭിപ്രായെപ്പട്ടു.
പൊതു-സ്വകാര്യ മേഖലകളുടെ വര്‍ധിതമായ സഹകരണത്തിെന്റ പ്രാധാന്യം വ്യക്തമാക്കിത്തന്ന കാലമായിരുന്നു കോവിഡ് പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടിയ വി.പി.എസ് ഹെല്ത്കെയര് സി.ഇ.ഒ ഡോ.ഷാജിര്‍ ഗഫാര്‍ ജനങ്ങളുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നല്‍കുന്ന യു.എ.ഇയിലും ഇന്ത്യയിലും ഈ സഹകരണം ഫലം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഡി.എച്ച്.എ സ്മാര്‍ട്ട് ഹെല്‍ത് ഓഫീസ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ റിദാ, ഡോ. ഹസ്സന്‍ ശുറി, സന്ദേശ് കദബം, ഡോ.ബി.ആര്‍.മധുകര്‍, ഡോ. ഖൗലാ അഹ്മദ് തുടങ്ങിയവരും സംസാരിച്ചു.
















