റഷ്യ: കോവിഡ് -19 പാന്‍ഡെമിക്കിന്റെ പ്രാരംഭ ഘട്ടത്തില്‍ യൂറോപ്പ് ഇപ്പോഴും ഇടപെടുന്നു, വീഴ്ചയില്‍ എത്താന്‍ സാധ്യതയുള്ള യഥാര്‍ത്ഥ ‘രണ്ടാം തരംഗം’ – പ്രമുഖ റഷ്യന്‍ വിദഗ്ദ്ധന്‍. കോവിഡ് -19 പ്രാരംഭഘട്ട തുടര്‍ച്ചയിലാണ് ഇപ്പോഴും യൂറോപ്പെന്ന് റഷ്യന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ നിക്കോളായ് മാലിഷെവ് പറയുന്നു.
നിലവിലെ വൈറസ് വ്യാപന വര്‍ദ്ധനവ് പല വിദഗ്ധരും കരുതുമ്പോലെ രണ്ടാം ഘട്ട വ്യാപന ത്തിന്റെ അടയാളമല്ല – മോസ്‌കോ ആരോഗ്യ മന്ത്രാലയത്തിലെ മുഖ്യ പകര്‍ച്ചവ്യാധി വിദഗ്ധനായ നിക്കോളായ് മാലിഷെവ് പറയുന്നു. വൈറസ് വ്യാപനം ഏറിയേക്കാം. പക്ഷേ പകല്‍ സമയം കുറയുകയും കാലാവസ്ഥ തണുക്കുകയും ചെയ്യുന്നതോടെ അതിന്റെ ശക്തി കുറയുമെന്നും മാലി ഷെവ് അഭിപ്രായപ്പെട്ടു – റഷ്യന്‍ ടിവി റിപ്പോര്‍ട്ട്. ‘ഏവര്‍ക്കും അറിയാവുന്നതുപോലെ, ശ്വാസകോശ സംബന്ധമായ അണുബാധകളുടെ വര്‍ദ്ധനവ് വര്‍ഷം തോറും ശരത്കാലത്തിന്റെ അവസാനത്തിലും ശീതകാലത്തിന്റെ തുടക്കത്തിലും സംഭവിക്കുന്നു. അത് സ്വഭാവികമാണ്’, മാലിഷെവ് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
”ക്രമേണ പനി പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഒരുപക്ഷേ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ പ്രത്യക്ഷപ്പെടാം. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കൊപ്പം കൊറോണ വൈറസിലും ഒരു നിശ്ചിത വര്‍ധനയുണ്ടാകുമെന്ന് കരുതുന്നു. കാരണം കൊറോണ വൈറസ് മുഖ്യമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. വസന്തകാലത്ത് ജൂലൈ ആരംഭം മുതലാണ് പടിഞ്ഞാറന്‍ – തെക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ കോവിഡിന്റെ ആദ്യ വ്യാപനംം പ്രകടമായത്.അതിര്‍ത്തികള്‍ തുറന്നതിന് തൊട്ടുപിന്നാലെയാകട്ടെ കേസുകളില്‍ വര്‍ദ്ധനവു യുണ്ടായി. തല്‍ഫലമായാണ് സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സ്ഥിതി വഷളായത്.
മഹാമാരിയുടെ ആദ്യ ഘട്ടം തന്നെയാണ് ഇതെന്ന വാദത്തിലാണ് മാലിഷെവ്. ”ഈ കേസില്‍ ലോകാരോഗ്യ സംഘടന ശരിയാണെന്നും ഇത് ആദ്യ തരംഗത്തിന്റെ തുടര്‍ച്ചയാണെന്നും പറയാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു