ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപ്പാട് അന്വേഷണത്തില്‍ രജപുത്തിന്റെ പിതാവ് കെ.കെ സിങില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് (ഇഡി ) മൊഴിയെടുത്തു. മകന്‍ രജപുത്തിന്റെ പണമിടപ്പാടുകളെക്കുറിച്ചുള്ള മൊഴികളാണ് രേഖപ്പെടുത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
തന്റെ മകന്റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡ് താരം റിയ ചക്രവര്‍ത്തിയാണെന്ന് ചൂണ്ടികാണിച്ച് സിങ് ബിഹാര്‍ പോലിസില്‍ പരാതി നല്‍കിയി രുന്നു. മകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിയയും കുടുംബവും 15 കോടി പിന്‍വലിച്ചുവെന്ന സിങിന്റെ പരാതിയുമുണ്ട്. ജലായ് 15ന് പട്‌ന പോലിസിനാണ് സിങ് പരാതി നല്‍കിയത്. രജപുത്തിന്റെ ആത്മഹത്യ കേസ് ഇപ്പോള്‍ സിബിഐ മേല്‍നോട്ടത്തിലാണ്. ജൂണ്‍ 14നാണ് മുംബെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ സുശാന്ത് സിങ് രജപുത്തിനെ മരിച്ച നിലയിയല്‍ കണ്ടെത്തിയത്.