ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണ നാളിലാണ് ഓണ്‍ലൈന്‍ റിലീസ്.
വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും പ്രമേയമാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് ഗ്രിഗറിയുടെ നായികയായി എത്തുന്നത്. വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സജാദ് കാക്കുവാണ്.
സംഗീതം- ശ്രീഹരി കെ നായര്‍, എഡിറ്റിങ് -അപ്പു ഭട്ടതിരി. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്നത്. ഒടിടി റിലീസുമായി മുന്നോട്ടുപോകുന്ന നിര്‍മാതാക്കളുമായി ഭാവിയില്‍ ഒരു രീതിയിലും സഹകരിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘മണിയറയിലെ അശോകന്‍’ ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളുടെ തീരുമാനം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം.