ഇന്ത്യന്‍ ഇതിഹാസ നായകന്‍ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു . ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്ബോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി 7.30 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കാമെന്ന് വീഡിയോ സന്ദേശത്തിലൂടെ ധോണി വ്യക്തമാക്കി.
തനിക്ക് ഇതുവരെ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുടേണ്ടെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള വീഡിയോ ആണ് ധോണി ഇന്‍സ്റാഗ്രാമിലൂടെ പോസ്റ്റ്.
ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്ബര. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.
2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ്.
രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി 20 മല്‍സരങ്ങളിലും ധോണി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു.
90 ടെസ്റ്റുകളില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണിയുടെ സമ്ബാദ്യം. ആറു സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. വിക്കറ്റിനു പിന്നില്‍ 294 പേരെ ധോണി പുറത്താക്കിയിട്ടുണ്ട്. 256 ക്യാച്ചുകളും 38 സ്റ്റമ്ബിംഗും ഉള്‍പ്പെടെയാണിത്. ഒരു ഇന്ത്യന്‍ താരത്തിന്റെ റിക്കാര്‍ഡാണിത്. മെല്‍ബണ്‍ ടെസ്റില്‍ എട്ടു പേരെ പുറത്താക്കി റിക്കാര്‍ഡ് കുറിച്ചശേഷമാണ് ധോണി ടെസ്റ്റില്‍ നിന്ന് പടിയിറങ്ങിയത്.
350 ഏകദിനങ്ങളില്‍ നിന്ന് 50.57 റണ്‍സ് ശരാശരിയില്‍ 10,773 റണ്‍സ് നേടി. 10 സെഞ്ചുറിയും 73 അര്‍ധ സെഞ്ചുറിയും ഇതിലുള്‍പ്പെടുന്നു. ഏകദിനത്തില്‍ മാത്രം 321 ക്യാച്ചുകളും 123 സ്റ്റമ്ബിംഗുകളുമുണ്ട്. 98 ട്വന്റി-20 മല്‍സരങ്ങളില്‍നിന്ന് 37.60 റണ്‍സ് ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ചുറി അടക്കം 1617 റണ്‍സ് ധോണി അടിച്ചു. 57 ക്യാച്ചുകളും 34 സ്റ്റമ്ബിംഗും ധോണി പേരിലാക്കി.