കാഠ്മണ്ഡു: നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേപ്പാളി ദിനപത്രമായ കാന്തിപൂര്‍ ഡെയ്ലിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ബനിയ.
ഗോര്‍ഖ ജില്ലയിലെ റൂയ് ഗ്രാമത്തില്‍ ചൈനയുടെ കടന്നുകയറ്റത്തേക്കുറിച്ച് ബനിയ തുടര്‍ച്ചയായി എഴുതിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്. ബനിയയെ കാണ്മാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇദ്ദേഹം നദി തീരത്തുകൂടി നടന്നു പോകുന്നത് അവസാനമായി കണ്ടതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ അവസാന ലോക്കേഷനും നദീതീരമാണ് ഇതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തി പൊലീസ് ശവശരീരം കണ്ടെത്തിയത്