വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് വ്യാപനം. പുതിയതായി 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഓക്ലന്ഡില് തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നൂറ്റിരണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഓക്ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയിരുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.