അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ഹെലന്‍ എന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി ഫ്രീസറില്‍ പെട്ടുപോകുന്നതും തുടര്‍ന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ എത്ര വിളിച്ചിട്ടും ആ വാതില്‍ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ വെളിച്ചത് കൊണ്ടുവന്നിരിക്കുകയാണ് സംവിധായകന്‍ മാത്തുക്കുട്ടി. ഹെലന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തുറന്നുപോകാതിരിക്കാന്‍ തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റന്റ് ഡയക്ടറുടെ ചിത്രമാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.