കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്.
2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 മുതല്‍ 19 വരെയും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിരുന്നു.
രാജപക്‌സെ സഹോദരന്മാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 225 ല്‍ 145 സീറ്റുകളാണ് നേടിയെടുത്തിരിക്കുന്നത്. ഗോദാബായക്ക് പിന്നാലെ മഹീന്ദ രാജ്പക്‌സെയും അധികാരത്തിലെത്തിയതോടെ ശ്രീലങ്കയില്‍ കുടുംബ ഭരണത്തിന്റെ വേരുകള്‍ കൂടുതല്‍ ഉറപ്പിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.