മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ നാനാവതി ആശുപത്രിയില്‍ 29 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഭിഷേക് രോഗമുക്തി നേടിയത്.
“ഇന്ന് ഉച്ചയ്ക്ക് ശേഷം വന്ന തന്റെ കൊവിഡ് ഫലം നെഗറ്റീവായി. വീട്ടിലേക്ക് മടങ്ങുന്നതില്‍ താന്‍ വളരെ സന്തോഷവാനാണ്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ഒപ്പം തനിക്കും തന്റെ കുടുംബത്തിനും കോവിഡിനെ അതിജീവിക്കാന്‍ സഹായിക്കുകയും തങ്ങളെ പരിചരിക്കുകയും ചെയ്ത നാനാവതി ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി അറിയിക്കുന്നു.”- അഭിഷേക് ഇന്‍സ്ഗ്രാമില്‍ കുറിച്ചു.
ഇതോടെ ബച്ചന്‍ കുടുംബത്തില്‍ എല്ലാവരും കോവിഡ് വിമുക്തരായി.