ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പ്രഥമ ഇന്ത്യന്‍ വനിതയായ വെയ്റ്റ് ലിഫ്റ്റര്‍ കര്‍ണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയില്‍ നടി രാകുല്‍ പ്രീത് സിംഗാണ് കര്‍ണം മല്ലേശ്വരിയുടെ വേഷത്തിലെത്തുന്നത്. സഞ്ജനാ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എംവിഎം സത്യ നാരായണനും കോനാ വെങ്കിട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.