കോവിഡ് – 19 കുട്ടികളെ ഏറെക്കുറ ബാധിക്കില്ലെന്ന യുഎസ്പ്രസിഡന്റ് ട്രമ്പിന്റെ വിഡീയോ പോസ്റ്റ് ഫേസ് ബുക്കും ട്വിറ്ററും നീക്കം ചെയ്തു. കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കുവാന്‍ ശേഷിയുണ്ടെന്ന അവകാശവാദ മുന്നയിച്ചുള്ളതാണ് പോസ്റ്റ്. ട്രമ്പിന്റെ ഔദ്യോഗിക പേജിലായിരുന്നു പോസ്റ്റ് -എഎന്‍ഐ റിപ്പോര്‍ട്ട്
കോവിഡ്- 19 വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തങ്ങള്‍ക്ക് മാനദണ്ഡങ്ങളുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് അനുവദിക്കില്ല. പ്രസിഡന്റ് ട്രമ്പിന്റെ വിഡീയോ പറയുന്നത് പ്രതിരോധശേഷിയുള്ളതിനാല്‍ കുട്ടികളെ കോവിഡ് ഏറെക്കുറെ ബാധിക്കില്ലെന്നാണ്. ഇത് തെറ്റായ അവകാശവാദമാണ്. വിവരമാണ്. ഇത് തങ്ങളുടെ മാനദണ്ഡങ്ങളുടെ ലംഘനമാണ് – ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ ഇന്റര്‍വ്യൂ ട്രമ്പ് തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അതാണ് എഫ്ബി നീക്കം ചെയ്തത്. അതേ ഇന്റര്‍വ്യൂ ട്വിറ്ററിലും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അത് നീക്കം ചെയ്യപ്പെടും വരെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടിരിക്കുമെന്ന് ട്വിറ്റര്‍ ടീം പറഞ്ഞു.
കുട്ടികള്‍ക്ക് പ്രതിരോധശേഷി കൂടുന്നതിനാല്‍ അവരെ വൈറസ് ബാധിക്കുന്നത് ഏറെ കുറവാണെന്നാണ് പ്രിസ ഡന്റ് ട്രമ്പ് പറഞ്ഞത് – ട്രമ്പിന്റെ പ്രചരണ വിഭാഗം വക്താവ്കോട്ട്‌നി പരേല പറഞ്ഞു. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ട്രമ്പിനെ അകറ്റിനിറുത്തുകയാണ്. ഇത് അവരുടെ ഏകപക്ഷീയ നിലപാടാണ്. വിധികര്‍ത്താ ക്കളാകുന്നവര്‍ പറയുന്നത് മാത്രമാണ് സത്യമെന്ന് കരുതുന്നത് ശരിയല്ല – പ്രചാരക സംഘം വക്താവ് സോഷ്യല്‍ മീഡിയ കമ്പനികളെ വിമര്‍ശിച്ചു.
ജൂണില്‍ നാസി ചിഹ്നം ട്രമ്പി ന്റെ എഫ്ബി പേജില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നുവെന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. യുഎസില്‍ 240000 കുട്ടികള്‍ കോവിഡു ബാധിതരാണെന്ന ഫെഡറല്‍ കണക്കുകള്‍ നിലനില്‍ക്കവെയാണ് കുട്ടികളെ കോവിസം ബാധിച്ചേക്കില്ലെന്ന ട്രമ്പ് നിലപാട്.