അജ്മാന്‍: യു.എ.ഇയിലെ അജ്മാനിലെ പൊതുമാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അജ്മാനിലെ പുതിയ വ്യാവസായിക മേഖലയില്‍ പഴം പച്ചക്കറി ചന്തയിലാണ് തീപിടിത്തമുണ്ടായതെന്ന് ഖലീജ ടൈംസ് റിപ്പോര്‍ട്ട് ചെയുന്നു.
ഇന്ന് വൈകിട്ട് 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. മലയാളികളടക്കം ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.