എയറോബിക് വ്യായാമത്തിലൂടെ ഫാറ്റി ലിവറുകളില്‍ നിന്ന് പൂര്‍ണമായി മോചനം നേടാമെന്ന് പഠനം. ഫാറ്റി ലിവറുള്ള രോഗികള്‍ ശരീരഭാരം കുറയ്ക്കുന്നതിനുപകരം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ആണ് ഗവേഷണം നടത്തിയത്. ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ മെഡിക്കല്‍ ജേണലായ അലിമെന്ററി ഫാര്‍മക്കോളജി ആന്‍ഡ് തെറാപ്പിറ്റിക്‌സില്‍ പ്രസിദ്ധീകരിച്ചു.
സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രനഥിയും കരള്‍ തന്നെ. കരളുമായി ബന്ധപ്പെട്ട് ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റി ലിവര്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്. ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും ഫാറ്റി ലിവര്‍ ഇടയാക്കാറുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്.
അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റിലിവര്‍ സ്ത്രീകളിലും പുരഷന്മാരിലും ഉണ്ടാകാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമാണ് എയറോബിക്‌സ്. എയറോബിക്‌സ് വ്യായാമം പ്രായമായവരിലെ അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍. എയറോബിക്സിന് ഒരു വ്യക്തിയുടെ ബുദ്ധിപരമായ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനാകും. അതിനാല്‍ തന്നെ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് മൂന്നു മടങ്ങ് ഫലപ്രദമാണിത്.
ഫാറ്റി ലിവര്‍ ചികിത്സിച്ചില്ലെങ്കില്‍, കരള്‍ ഫൈബ്രോസിസ് (വടുക്കള്‍), സിറോസിസ്, കരള്‍ പ്രവര്‍ത്തനക്ഷം അല്ലാത്ത അവസ്ഥ, കരള്‍ അര്‍ബുദം, അതുപോലെ ഹൃദയ, ഉപാപചയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ഉപാപചയ അനുബന്ധ ഫാറ്റി ലിവര്‍ രോഗം ഉണ്ടാകുന്നതിനുള്ള അപകട ഘടകങ്ങളാണ്. ആഗോളതലത്തില്‍ ഉപാപചയ അനുബന്ധ ഫാറ്റി ലിവര്‍ രോഗത്തിന്റെ വ്യാപനം 25 ശതമാനമാണ്. ഇതുവരെയുള്ള അംഗീകൃത ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളുടെ അഭാവം മൂലം ശരീരഭാരം കുറയ്ക്കുന്നതും ശാരീരിക പ്രവര്‍ത്തനങ്ങളും ചേര്‍ന്നതാണ് ചികിത്സ, 7 തൊട്ട് 10 ശതമാനം വരെയാണ് ശരീരഭാരം കുറയ്‌ക്കേണ്ടത്.
ഭാരം കുറയ്ക്കാതെ തന്നെ വ്യായാമത്തിലൂടെ കരളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാമെന്ന് പുതിയ പഠനം. (ഉപാപചയ അനുബന്ധ ഫാറ്റി ലിവറുള്ള രോഗികളില്‍ ആക്രമണാത്മകമല്ലാത്ത രീതികളായ ട്രാന്‍സിയന്റ് എലാസ്റ്റോഗ്രഫി, അള്‍ട്രാസൗണ്ട് എന്നിവ ഉപയോഗിച്ച് വിലയിരുത്തപ്പെടുന്നു).
അയര്‍ലണ്ടിലും ലോകമെമ്പാടും, ഫാറ്റി ലിവര്‍ ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ്. അയര്‍ലണ്ടില്‍, നിലവില്‍ ഈ രോഗത്തിനായി ദേശീയ സ്‌ക്രീനിംഗ് പ്രോഗ്രാം ഇല്ല, അതിനാല്‍ അയര്‍ലണ്ടിലെ യഥാര്‍ത്ഥ വ്യാപനം അജ്ഞാതമാണ്. എന്നിരുന്നാലും, പഠനം നടന്ന ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ ആയിരത്തിലധികം രോഗികള്‍ സ്വന്തം ഡാറ്റാബേസില്‍ ഉണ്ട്, വര്‍ഷം തോറും ഇവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വ്യായാമം മാത്രം കൊണ്ട് ഭാരം കുറയ്ക്കാതെ ഫാറ്റിലിവറിനെ നേരിടാനാവും. വ്യായാമം മാത്രമുള്ള ഇടപെടലിനിടെ ഫാറ്റി ലിവറുള്ള രാഗികളില്‍ ആവര്‍ത്തിച്ചുള്ള ബയോപ്‌സികള്‍ ഉപയോഗിച്ചതില്‍ ഈ പഠനം സവിശേഷമാണ്.
എന്നാല്‍ ഈ പഠനങ്ങള്‍ക്ക് ശാസ്ത്രപരമായ പരിമിതികളുമുണ്ടായിരുന്നു. കരള്‍, ഹൃദയ സംബന്ധമായ രോഗമുള്ളവരില്‍ വ്യായാമ പരിശീലനത്തിന്റെ പ്രയോജനങ്ങള്‍ വളരെ വ്യക്തമാണെന്നും മെച്ചപ്പെട്ട പരിവര്‍ത്തന വ്യായാമം അടിയന്തിരമായി ഇവര്‍ക്ക് ആവശ്യമാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി ഫിസിയോതെറാപ്പി വിഭാഗം ഡോ. ഫിലിപ്പ് ഒ ഗോര്‍മാന്‍ പറഞ്ഞു.