യുഎസ് ഡോളറിന്റെ വിനിമയം കുറയ്ക്കുവാനുള്ള റഷ്യ – ചൈന ആലോചനകള്‍ ഫലം കാണുന്നു. യുഎസ് ഡോളറിന്റെ അപ്രമാദിത്വത്തിനെതിരെയുള്ള നീക്കം ആരംഭിച്ചിട്ട് ര്‍ഷങ്ങളായി. റഷ്യയും ചൈനയുമാണ് ഈ ദിശയിലുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുകയാണ് – റഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ന്റെ ആദ്യപാദത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര – വാണിജ്യ ഇടപാടുകളില്‍ യുഎസ് ഡോളറിന്റെ വിഹിതം 50 ശതമാനത്തില്‍ താഴെയായി. നാല് വര്‍ഷം മുമ്പ് ഗ്രീന്‍ബാക്ക്- ഡോളര്‍ വിനിമയം – 90 ശതമാനത്തിലധികമായിരുന്നു. മോസ്‌കോ ദിനപത്രം ഇസ്വെസ്റ്റിയയുടെ കണക്കനുസരിച്ച് ഡോളറിലുള്ള വ്യാപാര ഇടപാടു വിഹിതം 46 ശതമാനമായി കുറഞ്ഞു. 2018 ല്‍ ഇത് 75 ശതമാനമായിരുന്നു.
ഡോളറിതര കറന്‍സി വ്യാപാരത്തിന്റെ 54 ശതമാനം ചൈനീസ് യുവാന്‍ (17 ശതമാനം), യൂറോ (30 ശതമാനം), റഷ്യന്‍ റൂബിള്‍ (7 ശതമാനം). അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന അന്താരാഷ്ട്ര വ്യാപാര യുദ്ധ പശ്ചാത്തലത്തിലാണ് യുഎസ് ഡോളറിന്റെ അപ്രമാദിത്വത്തില്‍ ഇടിവ്. കോവിഡ് -19 ന്റെ ഗൗരവം മറച്ചുവെച്ചതായി അമേരിക്കന്‍ ഭരണകൂട ആരോപണം.ഇതിനെത്തുടര്‍ന്നാണ് യുഎസ്-ചൈന വ്യാപാര ബന്ധം കൂടുതല്‍ വഷളായത്.
മോസ്‌കോ ക്രമേണ ഡോളറര്‍ അപ്രമാദിത്വം കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യമിട്ടുള്ള നയം തുടരുകയാണെന്നും സാധ്യമാകുന്നിടത്ത് പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും 2020 ജനുവരിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ സാമ്പത്തിക നയം പ്രവചനാതീതമാണ്. ലോക കരുതല്‍ നാണയമെന്ന നിലയില്‍ ഡോളറിന്റെ നിലയെ വാഷിംഗ്ടണ്‍ ദുരുപയോഗം ചെയ്യുന്നു. ഇതിനോടുള്ള വസ്തുനിഷ്ഠമായ പ്രതികരണമായാണ് ആഗോള വ്യാപാര ഇടപാടുകളില്‍ വിനിമയം കറന്‍സിയെന്ന നിലയിലുള്ള യുഎസ് ഡോളറിന്റെ ശോഭ കെടുന്നത് – റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വിശദീകരിച്ചു.
യുഎസ് ഡോളര്‍ ഒഴിവാക്കപ്പെടുന്നത് യൂറോപ്യന്‍ യൂണിയന്റെ വ്യാപാര ഇടപാടുകളിലും പ്രകടം. 2016 മുതല്‍ മോസ്‌കോയും യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം പ്രധാനമായും യൂറോയിലാണ്. ഇപ്പോഴത്തെ വിഹിതം 46 ശതമാനം