കൊറോണ കാലമായിട്ടും ആപ്പിള്‍ കമ്പനി ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. 59.7 ബില്യണ്‍ ഡോളര്‍ വരുമാനവും ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ഇരട്ട അക്ക വളര്‍ച്ചയുമാണ് ആപ്പിള്‍ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11% വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
ആപ്പിള്‍ ഐഫോണുകളില്‍ നിന്നുള്ള വരുമാനം മാത്രം 26.42 ബില്യണ്‍ ഡോളറാണ്. ഐപാഡുകളില്‍ നിന്ന് 6.58 ബില്യണ്‍ ഡോളറും മാക്‌സില്‍ നിന്ന് 7.08 ബില്യണ്‍ ഡോളര്‍ വരുമാനവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ അവസാനിച്ച പാദത്തില്‍ കമ്പനി മാന്ദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. എന്നാല്‍ ഐഫോണ്‍ എസ്ഇ ലോഞ്ച് കമ്പനിയെ മാന്ദ്യത്തില്‍ നിന്ന് മറികടക്കാന്‍ സഹായിച്ചു. എന്നാല്‍ ലോകം മുഴുവനുമുള്ള ലോക്ക് ഡൗണ്‍ കാരണം പരസ്യത്തില്‍ നിന്നും ആപ്പിള്‍ കെയറില്‍ നിന്നും വരുമാനം മന്ദഗതിയിലായതായി കുക്ക് പറഞ്ഞു.