യൂറോപ്യന്‍ യൂണിയന്‍ മുന്‍കയ്യിലുള്ള സൈബര്‍ ഉപരോധ ചട്ടക്കൂടിനെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സ്വാഗതം ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ ഉന്നതതല പ്രതിനിധി ജോസഫ് ബോറലാണ് സൈബര്‍ ഉപരോധ ചട്ടക്കൂട് പ്രഖ്യാപിച്ചത്.
പരസ്പരം സഹകരിയ്ക്കാവുന്ന, ആശ്രയിക്കാവുന്ന, സുരക്ഷിതമാര്‍ന്ന ഉത്തരവാദിത്ത സൈബറിടമെന്നതാണ് യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും കാഴ്ചപ്പാട്. ഇതിനെ തടസ്സപ്പെടുത്തുന്ന, ഹാനികരമാക്കുന്ന നടപടികളും രീതികളും ഈ കാഴ്ചപ്പാടിന് ഭിഷണിയാണ്. അതുകൊണ്ടുതന്നെ സൈബര്‍ ഉപരോധ ചട്ടക്കൂടെന്ന ആശയം തീര്‍ത്തും ശ്രദ്ധേയമെന്ന് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു – എഎന്‍ഐ റിപ്പോര്‍ട്ട്.
യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ടങ്ങളുമായി യുഎസ് ഊഷ്മള ബന്ധത്തിലാണ്. സൈബറിടങ്ങളില്‍ ഉത്തരവാദിത്തപൂര്‍വ്വമായ പ്രവര്‍ത്തന രീതികളാണ് ഏവരും പിന്തുടരേണ്ടത്. ഇത് അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമാകണം. സൈബര്‍ മേഖലയില്‍ പരസ്പര വിശ്വാസ യൂട്ടിറപ്പിക്കപ്പെടണം. ഈ ദിശയില്‍ സൈബര്‍ ഉപരോധ ചട്ടക്കൂട് കാലത്തിന്റെ ആവശ്യമാണ്- പോംപിയോ കൂട്ടി ചേര്‍ത്തു.
ആറ് വ്യക്തികള്‍ക്കും റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാഷ്ടങ്ങളിലെ മൂന്നു സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് ആദ്യമായ സൈബര്‍ ഉപരോധ ചട്ടക്കൂടിലെ വ്യവസ്ഥകള്‍ പ്രയോഗിക്കപ്പെട്ടത്. ഇവര്‍ സൈബര്‍ ആക്രമങ്ങളില്‍ വ്യാപൃതരായിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ഇതിലെ വ്യവസ്ഥയനുസരിച്ച് യാത്രാ നിരോധനവും സ്വത്ത് മരവിപ്പിക്കലും സാധ്യമാണ്.