തായ്‌ലന്റ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത്. ലിംഗസ്വാതന്ത്രത്തിന് തടസ്സമാകുന്ന വ്യവസ്ഥകള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തി ലേറിയിട്ടുള്ളത്. കാലഹരണപ്പെട്ട പാഠ്യ പദ്ധതി തിരുത്തുക. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള യുണിഫോം, ഹെയര്‍ സെറ്റയ്ല്‍ ഇത് ലിംഗവിവേചനത്തിന് വഴിവയ്ക്കുന്നു. അതിനാല്‍ അവ പിന്‍വലിക്കണമെന്നാവശമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമഗ്ര വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധറാലിയില്‍ മുഖ്യമായും അണിചേര്‍ന്നിട്ടുള്ളത് സെക്കന്ററിതല വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ബാനറുകളും പക്കാര്‍ഡുകളും കൈയിലേന്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കാളികളായിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിക്കാര്യാലയത്തിന് മുന്നിലാണ് റാലി സംഗമിച്ചത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മുടിയുടെ നീളവും സ്റ്റെയലും പ്രത്യേകം.യുണിഫോമും. ഇത്തരത്തില്‍ നിശ്ചയിക്കപ്പെട്ടത് ലിംഗവിവേചനമാണ്. എന്തിനാണ് ഈ വേര്‍തിരിവ്? ഇത് തിരുത്തുവാന്‍ വിദ്യാഭ്യസ വകുപ്പ് തയ്യാറാകണം – റാലിയുടെ മുഖ്യ സംഘാടകരിലൊരാളായ 19 ക്കാരന്‍ പാന്‍പോങ് സൊന ഹോങ് ആവശ്യപ്പെട്ടു.