കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സ്വര്‍ണ്ണ വില ഉയരുന്നത്. ഇന്നലെ പവന് 320 രൂപ വര്‍ദ്ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. കോവിഡ് രോഗ വ്യാപനം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ രാഷ്ട്രീയ സംഘര്‍ങ്ങള്‍ എന്നിവയാണ് വില വര്‍ദ്ധനവിന് പിന്നില്‍.