മലയാളത്തിന്റെ പ്രിയ നായിക രജീഷ വിജയന്‍ തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാകുന്നു. ‘കര്‍ണന്‍’ എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് തമിഴകത്തേക്കുള്ള രജീഷയുടെ അരങ്ങേറ്റം. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധനുഷിന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കലൈപുളി എസ്. തണുവാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം.