മാഞ്ചെസ്റ്റർ: വെസ്റ്റിൻഡീസിനെ 269 റൺസിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര ജയം (2-1). രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ചേർന്ന് 129 റൺസിന് എറിഞ്ഞിട്ടു. രണ്ട് ഇന്നിങ്സിലുമായി ബ്രോഡ് 10 വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടുകയും തന്‍റെ കരിയറില്‍ 500 വിക്കറ്റുകള്‍ തികക്കുകയും ചെയ്ത സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് വഴിയൊരുക്കിയത്. ഒന്നാം ഇന്നിങ്സിൽ 369 റൺസെടുത്ത ഇംഗ്ലണ്ടിനായി ബ്രോഡ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. പത്താമനായി ക്രീസിലെത്തിയ താരം 45 പന്തിൽ 62 റൺസുമായി തിളങ്ങി. 33 പന്തിലാണ് ബ്രോഡ് 50 തികച്ചത്. ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരത്തിന്റെ മൂന്നാമത്തെ അതിവേഗ അർധ സെഞ്ചുറിയായിരുന്നു ഇത്. റോറി ബേൺസ് (57), ഒലീ പോപ്പ് (91), ജോസ് ബട്ട്ലർ (67) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
കളിയുടെ തുടക്കത്തില്‍ ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത വിന്‍റീസിനെതിരെ ഓലി പോപ്പ്, ജോസ് ബട്ലര്‍, റോറി ബേണ്‍സ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് 369 റണ്‍സെടുത്തു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ വിന്‍റീസ് നിരയെ ബ്രോഡ് തകര്‍ക്കുകയായിരുന്നു. ആറ് വിക്കറ്റുകള്‍ നേടി ബ്രോഡ് കരുത്ത് തെളിയിച്ചപ്പോള്‍ ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്തായി.
ശേഷം രണ്ടാം ഇന്നിങ്സിലിറങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എന്ന നിലയില്‍ അവര്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. റോറി ബേണ്‍സ് 90 റണ്‍സ് നേടി. എന്നാല്‍ വിന്‍റീസ് ബാറ്റിങ് പരിതാപകരമായിരുന്നു. വെറും 129 റണ്‍സിന് സന്ദര്‍ശകര്‍ പുറത്തായി.
31 റൺസെടുത്ത ഷായ് ഹോപ്പാണ് രണ്ടാം ഇന്നിങ്സിലെ വിൻഡീസിന്റെ ടോസ് സ്കോറർ. ബ്ലാക്ക്വുഡ് (23), ബ്രൂക്സ് (22), ബ്രാത്ത്വെയ്റ്റ് (19), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ.