തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
മെഡിക്കല്‍ കോളജില്‍ മൂന്നുപേര്‍ക്കും മുക്കോല പിഎച്ച്സിയില്‍ രണ്ടു പേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി.
കണ്ണാശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.















