അബുദാബി: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള സൗരോര്‍ജ നിലയം നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് എമിറേറ്റ്സ് ജല വൈദ്യുത കമ്പനി അറിയിച്ചു.
അബുദാബി നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദാഫ്രയിലെ പദ്ധതിയുടെ മൊത്തം ചെലവ് വെളിപ്പെടുത്തിയിട്ടില്ല. കിലോവാട്ട് മണിക്കൂറിന് 4.97 ഫില്‍സ് എന്ന നിരക്കിലായിരിക്കും ഊര്‍ജ ഉത്പാദനം നടത്തുക. യു.എ.ഇ. ഊര്‍ജപദ്ധതി 2050 പ്രകാരം കുറഞ്ഞചെലവിലുള്ള ഊര്‍ജ ഉത്പാദനമെന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നിറവേറ്റപ്പെടുകയെന്ന് തഖ ചീഫ് എക്‌സിക്യുട്ടീവ് ജാസിം ഹുസൈന്‍ തബേത് അറിയിച്ചു.
നിലവില്‍ അബുദാബിക്ക് സ്വന്തമായി ഒരു സൗരോര്‍ജ പ്ലാന്റ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ സരോര്‍ജ പ്ലാന്റിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍ പ്രോജക്റ്റ് സോളാര്‍ പിവി പ്ലാന്റാണെന്ന് ടാക്ക (അബുദാബി നാഷണല്‍ എനര്‍ജി കമ്പനി) പറഞ്ഞു.
അയല്‍ രാജ്യമായ ദുബായിലും സൗരോര്‍ജ്ജ പ്ലാന്റ് ഉണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സൈറ്റ് സൗരോര്‍ജ്ജ പദ്ധതിയാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് പറയുന്നു. ഇത് ഒന്നിലധികം ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.