ആഗോള ഡിജറ്റിൽ വിപണി നൈതികതയില്ലാത്ത വ്യാപാര രീതികളിലാണ്. ഇതിനെതിരെയുള്ള ഹിയറിങ്ങ് അമേരിക്കൻ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ഗൂഗിൾ – ഫേസ്ബുക്ക് – ആമസോൺ – ആപ്പിൾ സിഇഒമാരുൾപ്പെടെയുള്ള ആന്റിട്രസ്റ്റ് ഹിയറിംഗ് ജൂലായ് 29 ന്. യുഎസ് കോൺഗ്രഷണൽ കമ്മിറ്റിയുടെ ഹിയറിങ്ങ് നിശ്ചയിക്കപ്പെട്ടിരുന്നത് ജൂലൈ 27 നായിരുന്നു. ഇപ്പോഴത് ജൂലൈ 29 ഉച്ചയ്ക്ക് 12 നെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് കമ്മിറ്റിയുടെ മുൻകയ്യിലാണ് ഹിയറിങ്ങ്.
ജൂലായ് 17ന് അന്തരിച്ച മുൻ റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ലൂയിസിൻ്റെ സ്മരണാർത്ഥമുള്ള പരിപാടിയുടെയും ഹിയറിങ്ങിൻ്റെയും തിയ്യതി ഒരുമിച്ചുവന്ന സാഹര്യത്തിലാണ് തിയ്യതി പുന: ക്രമീകരിച്ചത്.
“ഓൺലൈൻ ഫ്ലാറ്റ്ഫോം ആൻ്റ് മാക്കറ്റ് പവ്വർ” എന്നതിലൂന്നിയാണ് ഹിയറിങ്ങിൻ്റെ ആറാം ഭാഗമാണിത്. ആഗോള ഐടി ഭീമന്മാരായ ആമസോൺ സാരഥി ജെഫ് ബിസോസ്, ആപ്പിളിൻ്റെ ടിം കുക്ക്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചേ, ഫേസ്ബുക്കിൻ്റെ മാർക്ക് സുക്കർബർഗ് തുടങ്ങിയവർ ഹിയറിങ്ങിൽ വിസ്തരിക്കപ്പെടും. ആഗോള ഡിജിറ്റൽ വിപണിയിലെ തുടരുന്ന മത്സരത്തെ പ്രതിയുള്ള അന്വേഷണത്തിൻ്റെ ഭാഗമാണ് ഹിയറിങ്ങ്.
അമേരിക്കൻ ജനതയുടെ ജീവിതത്തിൽ ഈ കോർപ്പറേഷനുകൾക്ക് നിർണായക പങ്കുണ്ട്. അതു കൊണ്ടുതന്നെ അവരുടെ സാരഥി കൾ വിസ്തരിക്കപ്പെടേണ്ടതുണ്ട്. ഡിജറ്റിൽ വിപണിയിലെ കടുത്ത മത്സരാന്വേഷണം പൂർത്തികരിക്കപ്പെടുന്നതിന് ഇവരെ വിസ്തരിക്കണം – കോൺഗ്രഷണൽ കമ്മിറ്റി പ്രസ്താവിച്ചു.
ശക്തമായ വിസ്താരത്തിന് ഈ ആഗോള ഭീന്മമാർ പ്രത്യേകിച്ചും ആമസോൺ നേരിടേണ്ടിവരും. ഓൺലൈൻ വില്പന കമ്പനികൾ നൈതീകമായ വ്യാപാര രീതികൾ അവലംബിക്കുന്നില്ലെന്ന വ്യാപക പരാതികളുയർന്നതിൻ്റെ വെളിച്ചത്തിലാണ് കോൺഗ്രഷണൽ കമ്മിറ്റിയുടെ ഇടപ്പെടൽ.