യുഎസ്: യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) വെള്ളിയാഴ്ച വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഇനി ഓണ്‍ലൈന്‍ ആയി മാത്രം പഠനം തുടരാന്‍ ആഗ്രഹിക്കുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം ഉണ്ടാവില്ല.
വിദേശ വിദ്യാര്‍ത്ഥികളെ നാട്ടില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ യുഎസ് നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. ഈ സാഹചര്യത്തിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം (എസ്ഇവിപി) പ്രകാരം മാര്‍ച്ച് 9 ന് ശേഷം കുടിയേറ്റക്കാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും പ്രാരംഭ നിലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും നിയമങ്ങള്‍ ബാധകമാണെന്ന് ഐസിഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കൂടാതെ, നിയുക്ത സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ യുഎസിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആപേക്ഷാ ഫോം I-20 നല്‍കരുത്, കൂടാതെ SEVP സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ക്ലാസുകള്‍ ആക്കുവാനും യുഎസ് പദ്ധതിയിടുന്നു.