ബെംഗളുരു: വാള്‍മാര്‍ട്ട് ഇന്ത്യയെ സ്വന്തമാക്കി ഫ്‌ളിപ്കാര്‍ട്ട്. വാള്‍മാര്‍ട്ട് ഇന്ത്യാ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി.
ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണ ശ്യംഖല ശക്തിപ്പെടുത്തുന്നതിനും വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിന് ഗുണംചെയ്യും. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം.
“ഫ്ലിപ്കാർട്ട് മൊത്തവ്യാപാരത്തോടെ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ധനകാര്യം എന്നിവയിലുടനീളം ഞങ്ങളുടെ കഴിവുകൾ രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളിലേക്ക് വ്യാപിപ്പിക്കും.” ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.
ഇതോടെ പലചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. ഓഗസ്‌റ്റോടെ മൊത്ത വ്യാപാരത്തിന് തുടക്കമിടാനാണ് കമ്ബനിയുടെ നീക്കം.
വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്‌റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമാണുള്ളത്.