തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചത്. 2020 ഓഗസ്റ്റ് 4 മുതലാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. അവസാന വര്‍ഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയും രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുമാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.