ഹൈ-ഡെഫനിഷന്‍ (എച്ച്ഡി) ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിംഗുമായി നെറ്റ്ഫ്ളിക്സ്. ഉപഭോക്താക്കള്‍ക്കായി മിതമായ ചെലവില്‍ മൊബൈല്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടറുകളില്‍ എച്ച്ഡി സേവനം ഉറപ്പാക്കി പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. എച്ച്ഡി സേവനങ്ങള്‍ക്ക് പ്രതിമാസ നിരക്ക് 349 രൂപയാണ്. പക്ഷേ ഈ ഒടിടി പ്ലാറ്റ്ഫോം സേവനം ടിവിയില്‍ ലഭ്യമാകില്ല.
റീഡ് ഹേസ്റ്റിംഗ്സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഇന്ത്യയ്ക്കായി മൊബൈല്‍ ഓണ്‍ലി പ്ലാന്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ പ്ലാനുമായി എത്തുന്നത്. മൊബൈല്‍ സ്ക്രീനിനായി സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) കണ്ടന്റുകള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന പ്ലാനിന് പ്രതിമാസം 199 രൂപയാണ് നിരക്ക്.അടിസ്ഥാന പ്ലാന്‍ (499 രൂപ), സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ (649 രൂപ), പ്രീമിയം പ്ലാന്‍ (799 രൂപ) എന്നിവയാണ് മറ്റുള്ളവ.
ഇന്ത്യയില്‍ 5 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ളിക്സിനുള്ളത്. കഴിഞ്ഞ ആഴ്ചയില്‍, നെറ്റ്ഫ്ളിക്സിന്് ഏഷ്യാ പസഫിക് മേഖലയില്‍ 22.49 ദശലക്ഷം പെയ്ഡ് അംഗത്വം റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തിലുണ്ടായത് 2.66 ദശലക്ഷം നെറ്റ് അഡീഷനുകളാണ്. ആഗോളതലത്തില്‍ നെറ്റ്ഫ്ളിക്സിന് 10.1 ദശലക്ഷം പെയ്ഡ് അംഗത്വമാണുള്ളത്. നെറ്റ്ഫ്ളിക്സിന്റെ വരുമാനം രണ്ടാം പാദത്തില്‍ 25 ശതമാനം വര്‍ധിച്ചു.