നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നദിയ മൊയ്തു. ആ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. സിനിമകളില്‍ സജീവമായിരുന്ന കാലഘട്ടത്തിലാണ് താരം വിവാഹിതയാവുന്നത്. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം 2004 എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുകയായിരുന്നു. ആദ്യം ലഭിച്ച അതേ പ്രേക്ഷക സ്വീകാര്യത തന്നെ താരത്തിന് രണ്ടാം വരവിലും ലഭിച്ചിരുന്നു. ചിത്രം വലിയ ഹിറ്റായിരുന്നു.
നടന്‍ ജയം രവിയുടെ അമ്മ വേഷത്തിലാണ് നദിയ ചിത്രത്തില്‍ എത്തുന്നത്. .ഇപ്പോഴിതാ നദിയ മൊയ്തു എന്ന പേര് കിട്ടിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കേരളകൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലേയ്ക്ക് വന്നപ്പോള്‍ കിട്ടിയ പേരാണ് നദിയ. സംവിധായകന്‍ ഫാസിലിന്റെ സഹോദരന്‍ നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിര്‍ദ്ദേശിച്ചത്. അക്കാലത്ത് സറീന വഹാബ് മലയാളത്തില്‍ സജീവമായിരുന്നു. അതാണ് പേര് മാറ്റത്തിന് കാരണമെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു.