കോട്ടയം: ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്.
ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും എത്തിയ അഞ്ച് പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അഞ്ചു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 275 പേര്‍ രോഗമുക്തി നേടി.