റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണത്തിന് പൊന്നും വില. ഇന്ന് ഒരു പവന് 520 രൂപ ഉയര്‍ന്ന് സ്വര്‍ണത്തിന് വില 37,280 രൂപ ആയി. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്.