ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിര്‍മ്മിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദാണെന്ന പ്രചരണത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള.
ഫൈസല്‍ ഫരീദ് മലയാളത്തിലെ നാല് സിനിമകള്‍ക്കായി പണം മുടക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മായാനദിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
മായാനദി പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സന്തോഷ് ടി കുരുവിള ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.