മുംബൈ: തുടര്‍ച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സില്‍ 484 പോയന്റ് ഉയര്‍ന്ന് 37903 നേട്ടത്തിലും നിഫ്റ്റി 137 പോയന്റ് നേട്ടത്തില്‍ 11159ലും എത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 437 ഓഹരികള്‍ നഷ്ടത്തിലുമാണ്. 88 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോര്‍ട്സ്, കൊട്ടക് മഹീന്ദ്ര, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്റര്‍പ്രൈസസ്, ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിന്‍സര്‍വ്, ഐടിസി തുടങ്ങിയ ഓഹികള്‍ നഷ്ടത്തിലുമാണ്.