കുവൈത്ത് സിറ്റി: കുവൈത്തില്‍ 559 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 59,763 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 652 പേര്‍ കൂടി രോഗമുക്തരായി.
കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 408 ആയി തുടരുമ്പോള്‍ 50,339 പേരാണ് ഇതുവരെ രോഗമുക്തരായത്.
നിലവില്‍ 9016 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 138 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 3,355 പരിശോധനകളാണ് അധികമായി നടത്തിയത്.















