യുഎസ്: അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്ര നായകന്‍ ജോണ്‍ ലൂയിസ് (80) വിടവാങ്ങി. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. 1965 ല്‍ തന്റെ 25ാം വയസില്‍ ‘കറുത്തവര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ’ എന്ന് വിളിച്ചു പറഞ്ഞ്, 600 പ്രതിഷേധക്കാരെ നയിച്ച് ലൂയിസ്, മോണ്ട്‌ഗോമറി സെല്‍മയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ നടത്തിയ മാര്‍ച്ച് യുഎസ് മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്. വിവേചനത്തിനെതിരെ പോരാടിയ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള 6 മഹാരഥന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ലൂയിസ്.