തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് എട്ടുഡോക്ടര്‍മാരടക്കം ഇരുപത്തൊന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നുളളവര്ക്കാണെന്ന് വ്യക്തമല്ല. എവിടെനിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.
15-ാം തിയതിയാണ് രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി വാര്‍ഡ് അടച്ചിരുന്നു. രണ്ടു പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ടു ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരോട് സമ്ബര്‍ക്കം പുലര്‍ത്തിയ 30 ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്ത് വ്യാഴാഴ്ച 339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.