മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് പോയിന്റില്‍ 232 നേട്ടത്തില്‍ 36704 ലിലും നിഫ്റ്റി 70 പോയന്റ 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 492 ഓഹരികള്‍ നഷ്ടത്തിലുമാണ്. 80 ഓഹരികള്‍ക്ക് മാറ്റമില്ല. ലോഹം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സൂചികകളുടെ കരുത്തിന് പിന്നില്‍.
വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. എന്നാല്‍ ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഗെയില്‍, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്,