എറണാകുളം: കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഹോസ്പിറ്റലിലേക്ക് അഡ്ജസ്റ്റബിൾ കോട്ടുകളും, പൊതുജനങ്ങൾക്ക് പ്രയോജനമാകുന്ന രീതിയിൽ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും സാനിറ്റൈസർ സ്റ്റാന്റുകളും നൽകാനുള്ള ഉദ്ദ്യമത്തിന് തടുക്കമിട്ട് ഫ്യൂമ്മ (ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍). ഫർണിച്ചർ അസ്സോസ്സിയേഷൻ നടപ്പിലാക്കുന്ന നിരവധി സ്വാന്തന പ്രവർത്തനങ്ങളിൽ കാലിക പ്രാധാന്യമുള്ള ഒരു പ്രവർത്തനമാണിത്.
ഈ സംരംഭത്തിന്റെ എറണാംകുളം ജില്ലാ തല ഉദ്ഘാടനം ഹൈബി ഈഡൻ എംപി ഇന്ന് രാവിലെ പത്തുമണിക്ക് നിർവഹിച്ചു. എറണാംകുളം ജനറൽ ഹോസ്പിറ്റലിലേക്ക് അഡ്ജസ്റ്റബ്ൾ കട്ടിലും സാനിറ്റൈസർ സ്റ്റാൻഡും നൽകികൊണ്ടായിരുന്നു ഉദ്ഘാടനം. സഹജീവി സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തമ മാതൃകയായി ഫ്യൂമ്മ മാറിയിരിക്കുകയാണെന്നും ഇത്തരം സൽപ്രവർത്തനങ്ങൾ തുടർന്നും ചെയ്യാൻ ഫ്യൂമ്മയ്ക്ക് കഴിയട്ടെ എന്നും ഹൈബി ഈഡന്‍ ആശംസിച്ചു.
ചടങ്ങിൽ ടിജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായിരുന്നു. മറ്റെല്ലാം സംഘടനകൾക്കും മാതൃകയായ ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കളെ അഭിനന്ദിച്ച അദ്ദേഹം, കേരളത്തിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന സാനിറ്റൈസർ സ്റ്റാന്‍റുകൾ പൊതുജങ്ങൾക്കു വളരെ ഉപകാരപ്രദമാണെന്നും പറഞ്ഞു.
സംഘടനയുടെ എറണാംകുളം ജില്ലാ രക്ഷാധികാരി സാബു സിറിയക് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംഘടന നടപ്പിലാക്കുന്ന സ്വാന്തന പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ പ്രസിഡണ്ട് ജാഫർ കെ വി വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ വർഗ്ഗീസ് , ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ അനിത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ആശ, ആര്‍എംഒ ഡോ സിറിയക്, നെല്ലിക്കുഴി ഏരിയ ഫുമ്മ പ്രസിഡണ്ട് അഷ്‌റഫ് ഗോൾഡൻ, സിറ്റി ഏരിയ ഫുമ്മ പ്രസിഡണ്ട് ഷമീർ റൈക്കോൺ ജില്ലാ എക്സികുട്ടീവ് മെമ്പർമാരായ പ്രിൻസി, സാം, ആൽവിൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക അകലവും കോവിഡ് നിയന്ത്രണവും പാലിച്ചു കൊണ്ടായിരിന്നു പരിപാടി.