ബിജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ വിമർശിച്ചുവെന്നതിൻ്റെ പേരിൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനെ പുറത്താക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അദ്ധ്യാപികനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികളാണ് ഇക്കാര്യം പങ്കു വച്ചതെന്ന് സിഎൻഎൻ.
ചൈനയിലെ പ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സിൻഹുവ സർവകലാശാലയിൽ നിയമം പഠിപ്പിച്ചുകൊണ്ടിരുന്ന ഷു ഷാങ്‌റൂൺ എന്ന അദ്ധ്യാപകനാണ് പുറത്താക്കപ്പെട്ടത്. 2019 മാർച്ചിൽ ഇദ്ദേഹം സർവ്വീസിൽ നിന്ന് സസ്‌പെൻ്റ് ചെയ്യപ്പെട്ടിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട വിവരം ഇനിയും ഈ അദ്ധ്യാപകൻ അറിഞ്ഞിട്ടല്ലെന്ന് അവരുമായി ബന്ധമുള്ള മാധ്യമ പ്രവർത്തകൻ പറഞ്ഞു.
പ്രസിഡൻറ് ഷി ജിൻ പിങിൻ്റെ അധികാര കേന്ദ്രീകരണത്തെയും ജനാധിപത്യവിരുദ്ധതതയെയും എതിർശബ്ദങ്ങൾ ഇല്ലാഴ്മ ചെയ്യുന്നതിനെയുംകുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചുവെന്നാണ് പിരിച്ചുവിടലിനാധാരമായത്. പിരിച്ചുവിടപ്പെട്ട അദ്ധ്യാപകനുമായി അടുപ്പുള്ളവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്ന് സി എൻഎൻ ഉറപ്പുനൽകിയിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിൻ്റെ പ്രതികാര നടപികൾ ഇവർക്കെതിരെയുമുയരുമെന്ന് ഭയപ്പെടുന്നു. അതിനാലാണ് പേരുവിവരങ്ങൾ മറച്ചുവയ്ക്കാൻ നിർബ്ബന്ധിക്കപ്പെടുന്നത്.
അദ്ധ്യാപകനെ പിരിച്ചുവിട്ട നടപടിയെക്കുറിച്ച് പ്രതികരിയ് ക്കാൻ യൂണിവേഴ്സിറ്റി അധികൃതർ ഇനിയും തയ്യാറായിട്ടില്ല. 2018ൽ ഷിജിൻപിങിന് പ്രസിഡൻ്റ പദത്തിൽ അനിശ്ചിതകാലത്തേക്ക് തുടരാമെന്ന ദിശയിൽ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരെ ലേഖനമെഴുതി പ്രസിദ്ധികരിച്ചതാണ് ഭരണകൂടത്തെ ഏറെ പ്രകോപിപ്പിച്ചത്. സർവ്വീസിൽ സസ്പെൻ്റു ചെയ്യപ്പെട്ടതിനെ തുടർന്നും ഭരണ കൂടത്തിനെതിരെയുള്ള വിമർശനങ്ങളിൽ ഒഴിഞ്ഞു നിൽക്കാൻ ഈ അദ്ധ്യാപകൻ തയ്യാറായിട്ടില്ല.