ക്യാൻസർ ബാധിച്ച് നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്‌സി ഞായറാഴ്ച അന്തരിച്ചു. മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2011 മത്സരാർത്ഥിയായ അവർ 2016 ൽ പുറത്തിറങ്ങിയ ‘ഹായ് അപ്ന ദിൽ തോ അവാര’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.
മരിക്കുന്നതിന് ഒരു ദിവസം മുൻപ് താൻ മരണക്കിടക്കയിലാണെന്ന് അറിയിച്ചുകൊണ്ട് ദിവ്യ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
‘മരണക്കിടയിലാണ് ഞാൻ, എനിക്ക് പറയാനുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ വാക്കുകൾ മതിയാകില്ലെന്നു ഞാൻ മനസിലാക്കുന്നു. ഞാൻ കരുത്തയാണ്.
കുറച്ചു കാലമായി ഞാൻ ഒളിവിലായിരുന്നു. ധാരാളം സന്ദേശങ്ങളാണു ദിവസവും എന്നെ തേടിയെത്തുന്നത്. ഇപ്പോൾ നിങ്ങളോട് എല്ലാം പറയാൻ സമയമായിരിക്കുന്നു. കഷ്ടതകളില്ലാത്ത മറ്റൊരു ലോകമുണ്ട്. ദയവായി എന്നോടു ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ ഓരോരുത്തരും എനിക്ക് എത്ര പ്രിയപ്പെട്ടവരാണെന്നു ദൈവത്തിന് അറിയാം. വിട’– ഇൻസ്റ്റഗ്രാമിൽ ദിവ്യ കുറിച്ചു.