തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. കോവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരെയും പ്രത്യേകമായി പരീക്ഷ എഴുതിക്കും. കണ്ടെയ്മെന്റ് മേഖലകളിൽ നിന്ന് വന്നവർക്കും ഇത് ബാധകമായിരിക്കും.
തെർമൽ പരിശോധന നടത്തിയതിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ നിയന്ത്രിത മേഖലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
ഒരു ലക്ഷത്തി പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. നേരത്തെ ഏപ്രിൽ 20, 21 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.