കോഴിക്കോട്: വടകര പച്ചക്കറി മാര്‍ക്കറ്റിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി.
മാര്‍ക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയം.
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേർ രോഗമുക്തി നേടുകയും ചെയ്തു. ഞായറാഴ്ചത്തെ കണക്കുപ്രകാരം 162 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 40 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.















